Connect with us

International

മസ്കിന്റെ സ്‌പേസ് എക്സ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം പരാജയം

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ്

Published

|

Last Updated

ടെക്‌സസ് | ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന് വീണ്ടും തിരിച്ചടി.സ്‌പേസ് എക്സ് സ്റ്റാർഷിപ്പിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു.ടെക്‌സസില്‍ നിന്നും കുതിച്ചുയര്‍ന്ന പേടകം മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്റ്റാര്‍ഷിപ്പിന്റെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തില്‍ സംഭവിച്ചതുപോലെ റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും മുകളിലെ ഷിപ്പ് ഭാഗം പൊട്ടിത്തെറിക്കുകയും ആണ് ഇത്തവണയും സംഭവിച്ചത്.പേടകം പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഫ്‌ലോറിഡയിലും ബഹാമാസിലും ആകാശത്തിലൂടെ നീങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിക്ഷേപണം പരാജയപ്പെട്ടതിനു പിന്നിലെ കാരണം മനസിലാക്കാന്‍ പരീക്ഷണ പറക്കലില്‍ നിന്ന ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്‌പേസ് എക്‌സ് വ്യക്തമാക്കി.മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം.രണ്ടു തവണ മാറ്റിവെച്ചതിനു ശേഷമാണ് സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടത്തിയത്.

Latest