congress protest
സംസ്ഥാന ബജറ്റ്: സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്, കല്ലേറ്, സംഘര്‍ഷം
പലയിടങ്ങളിലും പോലീസുമായി ഏറ്റുമുട്ടലുണ്ടായി.
തിരുവനന്തപുരം | ഇടതുപക്ഷ സര്‍ക്കാറിന്റെ ബജറ്റിലെ ഇന്ധന സെസ് വര്‍ധനയടക്കമുള്ള ജനദ്രോഹ നിലപാടുകളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റിടങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളിലേക്കുമായിരുന്നു പ്രതിഷേധ മാര്‍ച്ച്. പലയിടങ്ങളിലും പോലീസുമായി ഏറ്റുമുട്ടലുണ്ടായി.
കോട്ടയത്തും എറണാകുളത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തക്കാളിയും മറ്റും എറിഞ്ഞിരുന്നു. പടക്കമെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ച് താഴെയിടാനും ശ്രമമുണ്ടായി.
തൃശൂരിലും കോട്ടയത്തും ജലപീരങ്കി പ്രയോഗമുണ്ടായിരുന്നു. കോട്ടയത്ത് പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറി ദീര്‍ഘസമയം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.