Kerala
KERAL BUDGET 2025 LIVE UPDTES | സംസ്ഥാന ബജറ്റ് : ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തിയില്ല; ഭൂനികുതി 50 ശതമാനം കൂട്ടി
കെ എന്‍ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റ് യാഥാര്‍ഥ്യബോധം ഉള്‍ക്കൊള്ളുന്ന ബജറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
![](https://assets.sirajlive.com/2024/02/kn-balagopal-budget-speech-2024-897x538.jpg)
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. തദ്ദേശ ഭരണതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ നടപ്പായില്ല. വരുമാന വര്‍ധന ലക്ഷ്യമിട്ട് ബജറ്റില്‍ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. കെ എന്‍ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റ് യാഥാര്‍ഥ്യബോധം ഉള്‍ക്കൊള്ളുന്ന ബജറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വന്യജീവി ആക്രമണം തടയാന്‍ 50 കോടി, വയനാട് പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി 750 കോടിയുടെ പദ്ധതി നടപ്പാക്കും സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ കാരുടേയും അവകാശം സംരക്ഷിക്കും താല്‍ക്കാലിക ജീവനക്കാരുടെ വരുമാനത്തില്‍ 5 ശതമാനത്തിന്റെ വര്‍ധന നടപ്പാക്കും കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കി മാറ്റും തുടങ്ങിയ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്.
പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങൾ:
- മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്ന പദ്ധതിക്ക് 3 കോടി
- ഭക്ഷ്യ പൊതുവിതരണ വകുപ്പിന് 2063.99 കോടി
- 100 കോടിയുടെ അധിക വരുമാനം ലക്ഷ്യം
- ഭൂനികുതി 50 ശതമാനം കൂട്ടി
- സപ്ലൈകോ ഔട്‌ലെറ്റുകളുടെ നവീകരണത്തിനു 15 കോടി
- കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെ നികുതി കൂട്ടി
- ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി
- 105 ഡയാലിസിസ് യൂണിറ്റുകള്‍ക്ക് 13.98കോടി
- സ്‌റ്റേജ് കാരേജ് ബസ്സുകളുടെ നികുതി കുറച്ചു
- സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ഗഡു ക്ഷാമബത്ത് ഏപ്രിലില്‍
- ദിവസ വേതനക്കാരുടെ വരുമാനം 5 ശതമാനം വര്‍ധിപ്പിക്കും
- അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കും
- കോടതി ഫീസ് ഉയര്‍ത്തും
- സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പ; 2 ശതമാനം ഇളവ് അനുവദിക്കും
- മെഡി സെപ് തുടരുന്നതില്‍ തീരമാനമായില്ല. ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച തുടരും
- പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 284 കോടി
- പെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി കൊടുക്കും
- ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് 532 കോടി
- കോട്ടയം മെഡിക്കല്‍ കോളജില്‍ മജ്ജമാറ്റിവയ്ക്കല്‍ സൗകര്യം
- ക്ഷേമപെന്‍ഷന്‍ മൂന്നുമാസത്തെ കുടിശ്ശിക നല്‍കും
- ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കില്ല
- വയനാട് തോട്ടം മേഖലക്കായി 3 കോടി
- എല്ലാ ആശുപത്രികളിലും സ്‌ട്രോക് യൂണിറ്റുകള്‍
- എല്ലാ തലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്
- ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് 20 കോടി
- ശാസ്താംകോട്ട കായല്‍ ടൂറിസം വികസനത്തിന് ഒരു കോടി
- കൊല്ലം ബീച്ച് മറീന നിര്‍മാണത്തിന് 5 കോടി
- ഫെല്ലോഷിപ്പ് ഇല്ലാത്ത ഗവേഷകര്‍ക്കായി 20 കോടി
- കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് 20 കോടി അധികമായി അനുവദിച്ചു
- ആലപ്പുഴ, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കാത്ത് ലബ്
- തിരുവനന്തപുരത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്‍ കാത്ത് ലബ് 45 കോടി
- മറ്റ് ഫെല്ലോ ഷിപ്പുകള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി 10,000 രൂപ
- സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി 402 കോടി
- ചരിത്ര ഗവേഷണ കൗണ്‍സിലിന് 13 കോടി
- കണ്ണൂര്‍ സര്‍വകലാശാലക്ക് 34 കോടി
- സൗജന്യ യൂണിഫോം പദ്ധതിക്ക് 150.34 കോടി
- പൊന്മുടിയില്‍ റോപ് വേ സാധ്യതാ പഠനം
- ഡിജിറ്റല്‍ ആര്‍ട് സ്‌കൂളിന് 2 കോടി
- ട്രക്കിങ്ങ് പ്രോത്സാഹിപ്പിക്കാന്‍ വനയാത്രാ പദ്ധതിക്ക് 3 കോടി
- ഹൈദരാബാദില്‍ കേരള ഹൗസിന് 5 കോടി
- കെ എസ് ആര്‍ ടി സി ആധുനിക ബസ് വാങ്ങാന്‍ 107 കോടി
- കണ്ണൂര്‍ വിമാനത്താവളത്തിന് 75.51 കോടി
- ഫെന്‍സിങ്ങ് കാര്യക്ഷമമാക്കാന്‍ മിഷന്‍ സോളാര്‍ പദ്ധതി
- കൊച്ചി പെട്രോ കെമിക്കല്‍ പാര്‍ക്കിന് 20 കോടി
- ഡിജിറ്റല്‍ സര്‍വകലാശാലക്ക് 25 കോടി
- കൊച്ചി- ബംഗ്ലൂര്‍ വ്യവസായ ഇടനാഴിക്ക് 200 കോടി
- പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കും
- പൊതുമേഖലാ വ്യവസായത്തിന് 275.20 കോടി
- ചകിരിച്ചോര്‍ വ്യവസായത്തിന് 5 കോടി
- ഐ ടി മേഖലക്ക് 134.03കാടി
- ചെറു വിമാനത്താവളത്തിന് 20 കോടി
- പമ്പാ ഡാം സ്റ്റോറേജ് പദ്ധതിക്ക് 100 കോടി
- സാധ്യമായ സ്ഥലങ്ങളില്‍ ചെറുകിട ജല വൈദ്യുത പദ്ധതികള്‍
- ഹാന്റക്‌സിന് 20 കോടി
- കയര്‍ മേഖലക്ക് 30 കോടി
- കശുവണ്ടി മേഖലക്ക് 30 കോടി
- വിഴിഞ്ഞം കണ്‍വന്‍ഷന്‍ സെന്ററിന് 200 കോടി
- മൂവാറ്റുപുഴ ജലസേചന പദ്ധതിക്ക് 10 കോടി
- കുറ്റ്യാടി ജലസേചന പദ്ധതിക്ക് 5 കോടി
- ശുചിത്വ കേരളം പദ്ധതിക്ക് 10കോടി
- എറണാകുളത്തെ വെള്ളക്കെട്ട് നീക്കാന്‍ 10 കോടി
- റബ്‌കോ നവീകരണത്തിന് 10 കോടി
- ആദിവാസി മേഖലയുടെ വൈദ്യുതീകരണത്തിന് 5 കോടി
- നാളികേര വികസനത്തിന് 73 കോടി
- ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണ പുനരുജ്ജീവനം
- ഫിഷറീസ് പദ്ധതിക്ക് 295 കോടി
- നെല്ല് വികസനത്തിന് 150 കോടി
- തെരുവുനായകളെ നിയന്ത്രിക്കാന്‍ പദ്ധതി; 2 കോടി
- ക്ഷീര വികസത്തിന് 120.19 കോടി
- മൃഗസംരക്ഷണത്തിന് 317.9 കോടി
- കേര പദ്ധതിക്ക് 100 കോടി
- പാമ്പ് കടിയേറ്റുള്ള മരണം അഞ്ചുവര്‍ഷംകൊണ്ട് ഇല്ലാതാക്കും
- ഒരുലക്ഷം പേര്‍ക്ക് തൊഴില്‍
- ഈ വര്‍ഷം 10,000ത്തില്‍ അധികം തസ്തികകള്‍ സൃഷ്ടിച്ചു
- എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 43,152 പേര്‍ക്ക് തൊഴില്‍
- ഇ വി ചാര്‍ജിങ്ങ്, നടപ്പാത സൈക്ലിങ്ങ് സൗകര്യം ഒരുക്കും
- സൈബര്‍ അതിക്രമം തടയാന്‍ നടപടി
- സി പ്ലേയിന്‍ ടൂറിസത്തിന് 20 കോടി
- വന്യജീവി ആക്രമണം തടയാന്‍ 50 കോടി
- സംസ്ഥാനത്ത് ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ്
- പ്രാദേശിക കളിപ്പാട്ട നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ 5 കോടി
- വൈക്കം സത്യാഗ്രഹ സ്മാരകത്തിന് 5 കോടി
- എം ടി യുടെ സ്മരണ നിലനിര്‍ത്താന്‍ തുഞ്ചന്‍ പറമ്പില്‍ സ്മാരകത്തിന് 5 കോടി
- ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ സംരക്ഷിക്കാന്‍ കെ ഹോം പദ്ധതി
- വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനായി 20 കോടി
- പാരമ്പര്യം വൈദ്യം, നാട്ടുവൈദ്യം സംരക്ഷിക്കും
- ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി
- തീരശോഷണം തടയാന്‍ കടലില്‍ ജിയോ ട്യൂബ്
- വയോജന സംരക്ഷണത്തിന് 50 കോടി
- സഹകരണ മേഖല: നഗരങ്ങളില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മിക്കും
- മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ന്യൂ ഇന്നിങ്ങ് സ് എന്ന പേരില്‍ ബിസിനസ് പ്ലാന്‍
- സംരംഭം തുടങ്ങാന്‍ 5 കോടി
- കുസാറ്റിന് 65 കോടി
- സ്റ്റാര്‍ട്ടപ്പുകള്‍ക്ക 5 ശതമാനം പലിശയില്‍ 10 കോടിവരെ വായ്പ
- സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി
- ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍
- 2025 അവസാനത്തോടെ വികസിപ്പിച്ച ദേശീയപാത തുറന്നു കൊടുക്കും
- വയോജനങ്ങള്‍ക്ക് മള്‍ടി ജിം പാര്‍ക്കിനായി 5 കോടി
- കിടപ്പിലായവര്‍ക്കായി ഹല്‍ത്തി ഏജിങ്ങ് നടപ്പാക്കും
- വയോജന ആരോഗ്യം ഉറപ്പുവരുത്തും
- ബയോ എഥനോള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കും
- സ്റ്റാര്‍ട്ടപ് മിഷന് ഒരു കോടി
- തീരദേശ ഹൈവേ വികസനത്തിന് സ്വകാര്യ നിക്ഷേപം സ്വീകരിക്കും
- വികസന ഇടനാഴികള്‍ക്ക് പ്രോത്സാഹനം
- ഗതാഗത ഇടനാഴി ശക്തിപ്പെടുത്തും
- കൊട്ടാരക്കരയിലും ഐ ടി പാര്‍ക്ക്
- കോവളം -നീലേശ്വരം ജലപാത പ്രോത്സാഹനം
- അന്താരാഷ്ട്ര ജി സി സി കോണ്‍ക്ലേവ്
- വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വികസന ത്രികോണം
- കൊല്ലത്ത് ഐ ടി പാര്‍ക്ക്
- ടൂറിസം വികസനം; ഹോട്ടല്‍ നിര്‍മിക്കാന്‍ 50 കോടിവരെ വായ്പ
- അതിവേഗ റെയില്‍ പാത ആവശ്യം
- ഉള്‍നാടന്‍ ഗതാഗതം, ചരക്കു നീക്കം കാര്യക്ഷമമാക്കും
- വ്യവസായങ്ങള്‍ക്കു ഭൂമി നല്‍കാന്‍ ക്ലിക് പോര്‍ട്ടല്‍
- റോഡുകള്‍ക്ക് 3061 കോടി
- കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കി മാറ്റും
- തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം ഉയര്‍ത്തി
- ഹെല്‍ത്ത് ടൂറിസത്തിന് 50 കോടി
- തീരദേശ പാതയോടു ചേര്‍ന്നു സാമ്പത്തിക വികസനം
- തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂമി നിക്ഷേപത്തിനായി ഉപയോഗിക്കും
- കാരുണ്യ പദ്ധതിക്ക് 700 കോടി
- ലൈഫ് പദ്ധതിക്ക് 1,160 കോടി
- ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷംവീടുകള്‍കൂടി പൂര്‍ത്തിയാക്കും
- സാമൂഹിക ക്ഷേമ പെന്‍ഷന്‍ അനര്‍ഹരെ കണ്ടെത്താന്‍ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തും
- സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി ഉയര്‍ന്നു
- 150 പാലങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും
- കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും
- അര്‍ബന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കും
- നികുതിയിതര വരുമാനം വര്‍ധിച്ചു
- കൊച്ചി മെട്രോ വികസനംതുരും
- സംസ്ഥാന ധന ഞെരുക്കത്തിനു കാരണം കേന്ദ്രം
- കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനം
- നഗര വല്‍ക്കരണം സാമ്പത്തിക വളര്‍ച്ച സമന്വയിപ്പിക്കും
- തെക്കന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മാണശാല
- എല്ലാ പ്രവാസവും പ്രോത്സാഹിപ്പിക്കരുത്.
- ജീവനക്കാരുടെ ഡി എ കുടിശ്ശിക പി എഫില്‍ ലയിപ്പിക്കും
- പ്രവാസികള്‍ക്കായി ലോക കേരള കേന്ദ്രങ്ങള്‍;പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി
- ഡി എ ലോക്കിങ്ങ് സിസ്റ്റം ഒഴിവാക്കി
- തിരുവനന്തപുരം മെട്രോറെയില്‍ പ്രവൃത്തി ആരംഭിക്കും
- പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിന് 600 കോടി
- വയനാട് പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും
- സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ കാരുടേയും അവകാശം സംരക്ഷിക്കും
- വയനാട് പുനരധിവാസത്തിന് 750 കോടിയുടെ പദ്ധതി
- സംസ്ഥന ജീവനക്കാര്‍ക്ക് ആശ്വാസം
- ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍
- കേരളം ടേക്ക് ഓഫിനു തയ്യാര്‍
- സാമ്പത്തിക പ്രതിസന്ധിയെ മറികടന്നു
- ആഭ്യന്തര ഉത്പാദന നിലമെച്ചപ്പെട്ടു
- കേരളം ധന ഞെരുക്കത്തെ മറികടന്നു
- കേരളജനതക്ക് ആശ്വാസം തോന്നുന്ന പ്രഖ്യാപനത്തോടെ തുടക്കം
- സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നേരത്തെ ലഭ്യമാക്കണമെന്നാണ് അഭിപ്രായമെന്ന് സ്പീക്കര്‍
- സാമ്പത്തിക അവലോക റിപ്പോര്‍ട്ട് അവതരിപ്പിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വിയോജിപ്പ് പ്രകടിപ്പിച്ചു