രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് നാളെ. എല്‍ ഡി എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പണം വിലയിരുത്തുമെന്നാണു കരുതുന്നത്.
ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് ആണ് നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്നത്.
ക്ഷേമപെന്‍ഷന്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 2500 ആക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും വര്‍ധനവ് ഉണ്ടാവില്ല. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും എന്നും വിലയിരുത്തപ്പെടുന്നു. വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവ വര്‍ധിച്ചേക്കും. ഭൂമിയുടെ ന്യായവില പരിഷ്‌കരിച്ച് വിപണി വിലയിലുള്ള വര്‍ധനയുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ വര്‍ധന വരുത്താ
വീഡിയോ കാണാം