National
സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി കൂട്ടി; കര്‍ണാടകയില്‍ ഡീസലിന് രണ്ട് രൂപയുടെ വര്‍ധന
ഇതോടെ ഡീസല്‍ വില ലിറ്ററിന് 88.99 പൈസയായി

ംബംഗളൂരു | കര്‍ണാടകയില്‍ ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപയുടെ വര്‍ധന . വര്‍ധന തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി മൂന്ന് ശതമാനം കൂട്ടിയതോടെ ഒരു ലിറ്റര്‍ ഡീസലിന് രണ്ടുരൂപ വര്‍ധിച്ചത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 88.99 പൈസയായി. അതേസമയം പെട്രോള്‍ വിലയില്‍ വര്‍ധനവില്ല.
ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഗതാഗത നിരക്കുകളിലും വര്‍ധന വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് അവസാനമായി കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധനവ് ഉണ്ടായത്. അന്ന് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വര്‍ധിപ്പിച്ചിരുന്നു
---- facebook comment plugin here -----