Connect with us

Kerala

ഇന്ധന നികുതി കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം; ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: കെ സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. നികുതി കുറച്ചില്ലെങ്കില്‍ സ്ഥിതി വഷളാവും. പ്രക്ഷോഭത്തിന്റെ കുന്തമുന സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തി എണ്ണ വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രാജ്യവ്യാപകമായി ഉയര്‍ന്ന ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ്. കേരള സര്‍ക്കാറും അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരത്തെ കാണിച്ച മാതൃക പിന്തുടരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.