Connect with us

Kerala

രണ്ട് ദേശീയ പാതകളുടെ വികസനം; ജിഎസ്ടിയും റോയല്‍റ്റിയും ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, 741 കോടിയുടെ ബാധ്യത

എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട പാതകളുടെ നിര്‍മാണത്തില്‍ സര്‍ക്കാര്‍ പങ്കാളിയാകും

Published

|

Last Updated

തിരുവനന്തപുരം |  ദേശീയ പാത വികസനത്തിനായി വീണ്ടും സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍. രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാനം ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കും. എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട പാതകളുടെ നിര്‍മാണത്തില്‍ സര്‍ക്കാര്‍ പങ്കാളിയാകും

രണ്ടു പാത നിര്‍മാണങ്ങള്‍ക്കുമായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.44.7 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

എന്‍എച്ച് 744 ല്‍ 61.62 കിലോ മീറ്ററില്‍ കൊല്ലം ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മാണമാണ് നടക്കുന്നത്. ഇതിന് ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും. രണ്ടു ദേശീയ പാതാ നിര്‍മാണത്തിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുന്നതാണ് സര്‍ക്കാര്‍ നടപടി. നേരത്തെ ദേശീയപാത 66 ന്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നല്‍കിയിരുന്നു.