Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; വിദ്യാഭ്യാസ വകുപ്പ് ഡിജിറ്റലായി സൂക്ഷിക്കും

സമഗ്ര ആരോഗ്യ പരിപാടിയുടെ രൂപരേഖയുണ്ടാക്കാന്‍ വിദ്യാഭ്യാസ വകുപ്പും ഐ എം എ യും ചേര്‍ന്ന് ശില്പശാല സംഘടിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാര്‍ഥി ഒന്നാം ക്ലാസില്‍ ചേരുന്നത് മുതല്‍ 12-ാം ക്ലാസ് കഴിയുന്നതു വരെയുള്ള ആരോഗ്യവിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഡിജിറ്റലായി സൂക്ഷിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി (ഐഎംഎ) ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കും.

നേത്രപരിശോധന,പ്രതിരോധ കുത്തിവെപ്പ്, വൈദ്യപരിശോധന, ദന്തപരിശോധന, തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടും. കൗമാരത്തില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കും.

സമഗ്ര ആരോഗ്യ പരിപാടിയുടെ രൂപരേഖയുണ്ടാക്കാന്‍ വിദ്യാഭ്യാസ വകുപ്പും ഐ എം എ യും ചേര്‍ന്ന് ശില്പശാല സംഘടിപ്പിച്ചു. മന്ത്രി വി ശിവന്‍കുട്ടി  ശില്പശാല ഉദ്ഘാടനം ചെയ്തു.

Latest