Connect with us

human rights commission kerala

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് റിട്ട. ജസ്റ്റിസ് എസ് മണികുമാര്‍

വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അദ്ദേഹം രാജ്ഭവനെ അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് റിട്ട. ജസ്റ്റിസ് എസ് മണികുമാര്‍ രാജ്ഭവനെ അറിയിച്ചു.

വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും തമിഴ്നാട്ടില്‍ തന്നെ തുടരേണ്ട സാഹചര്യമുണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിയോജന കുറിപ്പോടെയാണ് എസ് മണികുമാറിനെ നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയത്. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്.

മണികുമാര്‍ 2019 ഒക്ടോബര്‍ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അതിന് മുമ്പ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്നു. ഏപ്രില്‍ 24നാണ് എസ് മണികുമാര്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ചത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. ജസ്റ്റിസ് മണികുമാര്‍ വിരമിച്ചപ്പോള്‍ മുഖ്യമന്ത്രി യാത്രയയപ്പ് നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

 

---- facebook comment plugin here -----

Latest