Malappuram
സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 17 ന് മലപ്പുറം സ്വലാത്ത് നഗറില്‍
വിദൂരദിക്കുകളില്‍ നിന്നുള്ള ഹാജിമാരുടെ സൗകര്യത്തിനായി താമസ സൗകര്യവും ഒരുക്കും
മലപ്പുറം | ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ ഹജ്ജ്, ഉംറ ഉദ്ദേശിച്ചവര്‍ക്കായി ഏപ്രില്‍ 17 ന് ബുധനാഴ്ച സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ 25-ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ എട്ട് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ്ക്യാമ്പില്‍ വിദൂരദിക്കുകളില്‍ നിന്നുള്ള ഹാജിമാരുടെ സൗകര്യത്തിനായി താമസ സൗകര്യവും ഒരുക്കും.
ഹജ്ജ്-ഉംറ കര്‍മ ശാസ്ത്ര വശങ്ങള്‍ വിശകലനം ചെയ്തും കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തിയും വിശുദ്ധ നഗരങ്ങളുടെ ചരിത്രങ്ങള്‍ വിശദീകരിച്ചും നടത്തുന്ന ക്യാമ്പ് ഹാജിമാര്‍ക്ക് ഏറെ ഫലപ്രദമാകും. സംശയ നിവാരണത്തിന് സൗകര്യമുണ്ടാവും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.
രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9633677722, 9645338343