Kerala
മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജം:മന്ത്രി കെ രാജന്‍
മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി
തൃശൂര്‍ | മഴക്കെടുതി നേരിടാന്‍ സംസ്ഥാനം മുന്നൊരുക്കം നടത്തിയതായി മന്ത്രി കെ രാജന്‍. ജില്ലാ ഭരണകൂടങ്ങളോട് സജ്ജമാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രാ നിരോധനം അതാത് ജില്ലാ കലക്ടര്‍മാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു
അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് . ഈ സാഹചര്യത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അപകട സാധ്യതാ മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി തൃശൂരില്‍ പറഞ്ഞു.
---- facebook comment plugin here -----