Kerala
സംസ്ഥാന സ്‌കൂള്‍ കലോത്സവം: പോരാട്ടം മുറുകുന്നു; കണ്ണൂര്‍ മുന്നില്‍, തൃശ്ശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം
സ്‌കൂളുകളില്‍ പത്തനംതിട്ട ജി വി എച്ച് എസ്എസ് കിടങ്ങണ്ണൂരാണ് മുന്നില്‍
തിരുവനന്തപുരം | തലസ്ഥാന നഗരിയെ ഉത്സവ ലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ 361 പോയിന്റുകളോടെ കണ്ണൂര്‍ മുന്നില്‍. 358 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനത്ത് കോഴിക്കോടും തൃശൂരും.
പാലക്കാട് 354 പോയിന്റുമായി നാലാംസ്ഥാനത്താണ്.340 പോയിന്റുമായി എറണാകുളമാണ് അഞ്ചാംസ്ഥാനത്ത്. കണ്ണൂരിനായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പ്.
സ്‌കൂളുകളില്‍ പത്തനംതിട്ട ജി വി എച്ച് എസ്എസ് കിടങ്ങണ്ണൂരാണ് മുന്നില്‍. 50 പോയിന്റാണ് കിടങ്ങണ്ണൂരിനുള്ളത്. രണ്ടാമത് എന്‍ എസ് ബോയ്‌സ് എച്ച് എസ്എസ് മണ്ണാര്‍ ആലപ്പുഴയും മൂന്നാമത് ബിഎസ്എസ് ഗുരുഗുലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആലത്തൂരും നില്‍ക്കുന്നു.
---- facebook comment plugin here -----