Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പോരാട്ടം മുറുകുന്നു; തൃശൂര്‍ മുന്നില്‍

തൊട്ടുപിന്നില്‍ കണ്ണൂരും പാലക്കാടും.

Published

|

Last Updated

തിരുവനന്തപുരം | 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ നാല് ജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. 925 പോയിന്റുമായി തൃശൂരാണ് ഒന്നാമതുള്ളത്.

923 പോയിന്റ് സ്വന്തമാക്കിയ കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 921 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാലാമതുള്ള കോഴിക്കോടിന് 919 പോയിന്റാണ്. 896 പോയിന്റുമായി മലപ്പുറമാണ് അഞ്ചാം സ്ഥാനത്ത്. കണ്ണൂരിനായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍ഷിപ്പ്.

സ്‌കൂളുകളില്‍ 151 പോയിന്റുമായി ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആലത്തൂരാണ് മുന്നില്‍. 101 പോയിന്റ് വീതം നേടി തിരുവനന്തപുരം വഴുതക്കാട് കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മാനന്തവാടി എം ജി എം എച്ച് എസ് എസും രണ്ടാം സ്ഥാനത്തുണ്ട്. പത്തനംതിട്ട കിടങ്ങന്നൂര്‍ എസ് വി ജി വി എച്ച് എസ് എസ് 99 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

 

 

 

 

 

 

Latest