Kerala
സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരത്തെ ചില സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
കലോത്സവത്തിന് ബസുകള്‍ വിട്ടുനല്‍കിയ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
തിരുവനന്തപുരം | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് ചില സ്‌കൂളുകള്‍ക്ക് അവധി . മത്സരവേദികളായും താമസസൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി എട്ടു വരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കലോത്സവത്തിന് ബസുകള്‍ വിട്ടുനല്‍കിയ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
---- facebook comment plugin here -----