Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കായിക മേള: തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍; അത്ലറ്റിക്സില്‍ മലപ്പുറം

ആദ്യമായാണ് സ്‌കൂള്‍ കായിക മേളയില്‍ മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്

Published

|

Last Updated

കൊച്ചി | സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍. 1,935 പോയിന്റ് നേടിയാണ് തലസ്ഥാന ജില്ല ഒന്നാം സ്ഥാനത്തെത്തിയത്. 848 പോയിന്റുകള്‍ നേടി തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 824 പോയിന്റുമായാണ് മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

അത്ലറ്റിക്സില്‍ മലപ്പുറം ജില്ലയാണ് ചാമ്പ്യന്മാര്‍. ആദ്യമായാണ് സ്‌കൂള്‍ കായിക മേളയില്‍ മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്. നേരത്തെ, ഗെയിംസ് വിഭാഗത്തില്‍ 1,213 പോയിന്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്‌ലറ്റിക്‌സ് ആന്‍ഡ് ഗെയിംസ് വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.

എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷനായി. നടന്‍ വിനായകന്‍, ഫുട്ബോള്‍ താരം ഐ എം വിജയന്‍ എന്നിവര്‍ പങ്കെടുത്തു.