Connect with us

school sports meet

സംസ്ഥാന സ്‌കൂള്‍ കായികമേള: ലോങ് ജംപിനിടെ വിദ്യാര്‍ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു

വയനാട് കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്

Published

|

Last Updated

തൃശ്ശൂര്‍ | കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. ചാടുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു.

ഇന്ന് രാവിലെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോങ് ജംപ് മത്സരത്തിനിടെ പരിക്കേറ്റ മുഹമ്മദ് സിനാനെ ആംബുലന്‍സില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ 41 വിദ്യാര്‍ഥികളാണ് മത്സരിച്ചത്. അപകടത്തെ തുടര്‍ന്ന് അല്‍പനേരത്തേക്ക് മത്സരം തടസ്സപ്പെട്ടു.