Connect with us

Ongoing News

സംസ്ഥാന സ്‌കൂള്‍ കായികമേള; കിരീടമുറപ്പിച്ച് പാലക്കാട്

ആറ് മത്സരങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ 231 പോയിന്റുമായി ബഹുദൂരം മുന്നിലാണ് പാലക്കാട് ജില്ല.

Published

|

Last Updated

തൃശൂര്‍ | സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വീണ്ടും കിരീടമുറപ്പിച്ച് പാലക്കാട്. ആറ് മത്സരങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ 231 പോയിന്റുമായി ബഹുദൂരം മുന്നിലാണ് പാലക്കാട് ജില്ല. റിലേ മത്സരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

രണ്ടാമതുള്ള മലപ്പുറത്തിന് 147 പോയിന്റാണുള്ളത്. യഥാക്രമം എറണാകുളം (87), കോഴിക്കോട് (73), തിരുവനന്തപുരം (57) എന്നിങ്ങനെയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ജില്ലകളുടെ പോയിന്റ് നില.

സ്‌കൂളുകളില്‍ ഐഡിയല്‍ ഇ എച്ച് എസ് എസ് കടകശ്ശേരിയും മാര്‍ ബേസില്‍ എച്ച് എസ് എസ് കോതമംഗലവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 48 പോയിന്റുമായി ഐഡിയലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. മാര്‍ ബേസിലിന് 46 പോയിന്റുണ്ട്. വെറും രണ്ട് പോയിന്റിന്റെ വ്യത്യാസം. 43 പോയിന്റുമായി കെ എച്ച് എസ് കുമരംപുത്തൂര്‍ മൂന്നാമതുണ്ട്. യഥാക്രമം എച്ച് എസ് പാര്‍ലി (30), എ എം എച്ച് എസ് പൂവമ്പായി (29) എന്നീ സ്‌കൂളുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍

Latest