Connect with us

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള; ലോങ്ങ്ജമ്പ് താരത്തിന് ഗുരുതര പരിക്ക്

സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ങ് ജമ്പിലാണ് വയനാടിന്റെ മുഹമ്മദ് സിനാന് ഗുരുതരമായി പരിക്കേറ്റത്.

Published

|

Last Updated

തൃശൂര്‍| സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരിക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ങ് ജമ്പിലാണ് വയനാടിന്റെ മുഹമ്മദ് സിനാന് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിന് പരുക്കേറ്റ സിനാനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ചാട്ടം പൂര്‍ത്തിയാക്കിയ സിനാന് ഗ്രിപ്പ് കിട്ടാതെ മുന്നോട്ടുവീണ് കഴുത്തിന് പരിക്കേല്‍ക്കുകയായിരുന്നു. പ്രഥമ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് സിനാനെ ആശുപത്രിയിലെത്തിച്ചത്.

 

Latest