Connect with us

cpi

ദേശീയ സെക്രട്ടറിക്കെതിരായ പ്രസ്താവന; ആരും തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

കാനം രാജേന്ദ്രന്റെ പ്രസ്താവന ദേശീയ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ച് സി പി ഐയിലെ ഇസ്മയില്‍ പക്ഷം രംഗത്തെത്തിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ദേശീയ ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ആരും തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയിലെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് താന്‍ പറഞ്ഞത്. ഇതിന് ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയെന്നും പറഞ്ഞു. പിന്നീട് താന്‍ വിശദീകരിച്ചത് ചരിത്രമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരള പോലീസില്‍ ആര്‍ എസ് എസ് ഗ്യാങ്ങുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ ആനി രാജ ആരോപണം ഉന്നയിച്ചിരുന്നു. ഇത് തെറ്റാണെന്ന് ദേശീയ നേതൃത്വം കണ്ടെത്തിയെങ്കിലും സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ആനി രാജക്ക് പിന്തുണയുമായി എത്തിയിരുന്നു. ഉത്തര്‍പ്രദേശിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്ചകള്‍ തുറന്ന് പറയുമെന്നായിരുന്നു രാജയുടെ പ്രതികരണം. എന്നാല്‍ ഇതിനെതിരെ കടുത്ത വികാരമാണ് സംസ്ഥാന സി പി ഐയില്‍ ഉണ്ടായത്. ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനത്തിനെതിരായ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

കാനം രാജേന്ദ്രന്റെ പ്രസ്താവന ദേശീയ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ച് സി പി ഐയിലെ ഇസ്മയില്‍ പക്ഷം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ പ്രസ്താവനയിന്മേല്‍ ആരും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കാനം വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest