Kerala
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന പ്രസ്താവന; എം വി ഗോവിന്ദന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിന്റെ വക്കീല്‍ നോട്ടീസ്
വാര്‍ത്താ സമ്മേളനം വിളിച്ച് ഗോവിന്ദന്‍ മാപ്പു പറയണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം | മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വക്കീല്‍ നോട്ടിസ് അയച്ചു. യഥാര്‍ഥ സര്‍ട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് എം വി ഗോവിന്ദന്‍ ശ്രമിച്ചതെന്നും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇതു മാനഹാനിയുണ്ടാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. വാര്‍ത്താ സമ്മേളനം വിളിച്ച് ഗോവിന്ദന്‍ മാപ്പു പറയണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.
രാഹുല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് രാഹുല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരിക്കുന്നത്.