Connect with us

Kerala

കൈയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല: പി കെ കുഞ്ഞാലിക്കുട്ടി

ഇത്തരം പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ അതത് സമയത്ത് തന്നെ പാര്‍ട്ടി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിലും നടപടിയുണ്ടാകും.

Published

|

Last Updated

മലപ്പുറം | കൈയ്യ് വെട്ടും കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികള്‍ ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്ത പ്രസ്താവനകള്‍ ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വരുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, സമൂഹത്തിലെ ആര്‍ക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ ഇത് തീര്‍ത്തും പ്രതിഷേധാര്‍ഹമായ കാര്യം തന്നെയാണ്.

ഇത്തരം പ്രസ്താവനകള്‍ നടത്തിയവര്‍ക്കെതിരെ അതത് സമയത്ത് തന്നെ പാര്‍ട്ടി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിലും നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ നിയമപരമായും ശക്തമായ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest