ചാറ്റ് ലിസ്റ്റില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്; പരീക്ഷണത്തിന് വാട്ട്‌സാപ്പ്
ഇന്‍സ്റ്റഗ്രാം മാതൃകയിലാണ് ഈ ഫീച്ചര്‍
ചാറ്റ് ലിസ്റ്റില്‍ നിന്ന് നേരിട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ കാണിക്കുന്നതിന് പരീക്ഷണം നടത്തി വാട്ട്‌സാപ്പ്. നിലവിലെ സ്റ്റാറ്റസ് ഫീച്ചറിന് കൂടുതല്‍ കരുത്ത് നല്‍കുന്നതാണിത്. പുതിയ ഫീച്ചറിലൂടെ കോണ്ടാക്ടിലുള്ളവരുടെ സ്റ്റാറ്റസുകള്‍ വളരെ വേഗത്തില്‍ കാണാനാകും.
കോണ്ടാക്ടിലുള്ളവരുടെ പ്രൊഫൈല്‍ പിക്ചര്‍ സ്പര്‍ശിക്കുമ്പോള്‍ തന്നെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ദൃശ്യമാകുന്നതാണ് പുതിയ ഫീച്ചര്‍. ഇന്‍സ്റ്റഗ്രാം മാതൃകയിലാണ് ഈ ഫീച്ചര്‍. 2017 ഫെബ്രുവരി മുതലാണ് സ്റ്റാറ്റസ് ഫീച്ചര്‍ വാട്ട്‌സാപ്പ് കൊണ്ടുവന്നത്.
ഡെസ്‌ക്ടോപ്പില്‍ ഗ്രൂപ്പ് പോളുകള്‍ സൃഷ്ടിക്കാനുള്ള ഫീച്ചറും വാട്ട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്. പ്രത്യേക കാര്യങ്ങള്‍ വോട്ട് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതാണിത്. ലഭിച്ച വോട്ടുകളുടെ മൊത്തം അറിയാനും സാധിക്കും.
---- facebook comment plugin here -----