Connect with us

Health

പഞ്ചസാരയെ ഒന്ന് മാറ്റിനിര്‍ത്തൂ; ആരോഗ്യഗുണങ്ങൾ ഏറെ!

പഞ്ചസാര ഒഴിവാക്കിയാല്‍ ദന്തക്ഷയ സാധ്യത കുറയ്ക്കും. പല്ലുകളുടെയും മോണകളുടെയും ആരോഗ്യം മെച്ചപ്പെടും.

Published

|

Last Updated

ധുരം നമുക്കെല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിന് ഒട്ടും നന്നല്ലതാനും. പഞ്ചസാര ഉപയോഗം ഒരു രണ്ടാഴ്ച ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ ഏറെയാണ്.

  • പഞ്ചാസാര ഒഴിവാക്കുന്നതുമൂലം കരളിലെ കൊഴുപ്പു കുറയും തല്‍ഫലമായി ശരീരഭാരം കുറയും
  • ഉദരാരോഗ്യം മെച്ചപ്പെടുത്താനും പഞ്ചസാര ഒഴിവാക്കുന്നതു മൂലം സാധിക്കും
  • മുഖത്തിന് സ്വാഭാവികമായ ആകൃതി ലഭിക്കും
  • മുഖക്കുരുവും മുഖത്തുള്ള ചുവന്ന പാടുകളും കുറഞ്ഞ് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
  • കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയും
  • പോഷകങ്ങള്‍ കുറവും കലോറി കൂടുതലുള്ളതമായ ഭക്ഷ്യവസ്തുവാണ് പഞ്ചസാര. അതിനാല്‍ പഞ്ചസാര ഒഴിവാക്കിയാല്‍ കലോറി ഉപഭോഗത്തിലും കാര്യമായ കുറവ് വരും
  • ദന്തക്ഷയ സാധ്യത കുറയ്ക്കും. പല്ലുകളുടെയും മോണകളുടെയും ആരോഗ്യം മെച്ചപ്പെടും.
  • സ്ത്രീകളില്‍ സന്തുലിത ഹോര്‍മോണ്‍ നിയന്ത്രണത്തിന് സഹായിക്കും.

പഞ്ചസാരയുടെ അമിതോപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദം, ഇന്‍ഫ്‌ലമേഷന്‍,ഹൃദയാരോഗ്യത്തിനും ഇടയാക്കും. നിങ്ങൾ ദിവസവും കഴിക്കുന്ന പല ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് കൂടുതലുള്ളവയും ശരീരത്തിലെ ഷു​ഗർ ലെവൽ വർധിപ്പിക്കുകയും ചെയ്യുന്നവയുമാകാം. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രമേ ആഹാരക്രമത്തില്‍ മാറ്റം വരുത്താന്‍ പാടുള്ളു.

Latest