National
പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ സ്റ്റേ; ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് വീണ്ടും മാറ്റി
ഹരിയാന ഗുസ്തി ഫെഡറേഷന്റെ ഹരജിയിലാണ് നടപടി. നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പാണ് മാറ്റിയത്.

ചണ്ഡീഗഢ് | ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു എഫ് ഐ) ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വീണ്ടും മാറ്റിവച്ചു. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ട് പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണിത്. ഹരിയാന ഗുസ്തി ഫെഡറേഷന്റെ ഹരജിയിലാണ് നടപടി. നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പാണ് മാറ്റിയത്.
ഫെഡറേഷന്‍ നിരവധി വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ജൂണിലായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഫെഡറേഷന്‍ അധ്യക്ഷനും എം പിയുമായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗിക പീഡന പരാതി ആരോപിച്ച് പ്രമുഖ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പ് മാറ്റിവക്കുകയായിരുന്നു.
---- facebook comment plugin here -----