Connect with us

Kerala

ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍ സി ബുക്ക് പരിഷ്‌കരണത്തിനുള്ള സ്റ്റേ നീക്കി

ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

Published

|

Last Updated

കൊച്ചി | ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും സ്മാര്‍ട്ടാക്കുന്നതിനെതിരായ സ്റ്റേ ഹൈക്കോടതി നീക്കി. ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്‌കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു സ്റ്റേ. പി വി സി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇതോടെ, പി വി സി കാര്‍ഡ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ടി ഐ ബെംഗളൂരുവുമായി സര്‍ക്കാറിന് ചര്‍ച്ച തുടരാമെന്നും കോടതി വ്യക്തമാക്കി.

പുതിയ കാര്‍ഡ് നിർമാണത്തിന് അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സ്വകാര്യ കമ്പനിയായ റോസ്മൊര്‍ട്ടിന്റെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം.

---- facebook comment plugin here -----

Latest