Connect with us

National

ഛത്തീസ്ഗഡിലെ മുംഗേലിയിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ മരിച്ചു

നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Published

|

Last Updated

റായ്പൂര്‍ | ഛത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു.നിര്‍മ്മാണത്തിലിരുന്ന സ്റ്റീല്‍ പ്ലാന്റിലാണ് അപകടം ഉണ്ടായത്.

നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം.

ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Latest