Connect with us

child abuse

12 കാരനെ മര്‍ദ്ദിച്ചവശനാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയായ 12 വയസുകാരനാണ് പരിക്കേറ്റത്.

Published

|

Last Updated

ആലപ്പുഴ |  12കാരനെ മര്‍ദ്ദിച്ച് അവശനാക്കി ആശുപത്രിയില്‍ എത്തിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
വീണു പരിക്കേറ്റതെന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി നടത്തിയ വിശദ പരിശോധനയില് ദേഹമാസകലം പരിക്കുകള്‍ കാണുകയായിരുന്നു. ഡോക്ടര്‍ വിശദമായി ചോദിച്ചപ്പോള്‍ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തെക്കുറിച്ചു പറഞ്ഞു കുട്ടി പൊട്ടിക്കരയുകയായിരുന്നു.

ആലപ്പുഴ പല്ലാരിമംഗലം സ്വദേശിയായ 12 വയസുകാരനാണ് പരിക്കേറ്റത്. കുട്ടിയെ മാവേലിക്കര ആശുപത്രിയില്‍ നിന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വീണ് പരിക്കേറ്റതെന്ന നിലയില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ അസ്വാഭാവികമായാണു പെരുമാറിയത്. കുഞ്ഞ് ഭയന്ന നിലയില്‍ ഒന്നും മിണ്ടാന്‍ തയ്യാറായിരുന്നില്ല. ഇതെല്ലാമാമു ഡോക്ടറില്‍ സംശയം ജനിപ്പിച്ചത്. രണ്ടാനച്ഛന്റെ മര്‍ദ്ദനത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് എത്തി രണ്ടാനച്ഛനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.