Kerala
നാല് വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍
തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി വിന്‍സ് രാജിനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം | നാല് വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി വിന്‍സ് രാജിനെയാണ് വട്ടപ്പാറ സി ഐ ശ്രീജിത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ സംരക്ഷണത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി.
കുട്ടിയുടെ മാതാവ് ആദ്യ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം രണ്ടു വര്‍ഷമായി പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ പ്രതി ഒരു വര്‍ഷമായി കുട്ടിയും മാതാവുമൊത്ത് ചീരാണിക്കരയിലായിരുന്നു താമസം. മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ മര്‍ദിക്കുകയും കഴുത്തില്‍കുത്തി പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പ്രതി യുവതിയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നു.