Connect with us

National

റിവേഴ്സ് ഗിയറില്‍ ആണെന്നറിയാതെ ആക്സിലറേറ്ററില്‍ ചവിട്ടി; റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

ശ്വേത സൂര്‍വാസെ (23) ആണ് മരിച്ചത്.

Published

|

Last Updated

മുംബൈ|മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാര്‍ പിറകിലെ കുഴിയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. റിവേഴ്സ് ഗിയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്സിലറേറ്ററില്‍ ചവിട്ടി കാര്‍ പിറകിലെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ശ്വേത സൂര്‍വാസെ (23) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ പിന്നോട്ട് മറിഞ്ഞ് അപകടമുണ്ടായത്.

സുഹൃത്തിനൊപ്പമാണ് ശ്വേത റീല്‍സ് എടുക്കാന്‍ എത്തിയത്. യുവതി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താന്‍ ഒരു മണിക്കൂറിലേറെ സമയം വേണ്ടിവന്നു. ശ്വേതയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest