Kerala
സര്‍വേ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ നടപടി സ്വീകരിക്കും: റവന്യൂ മന്ത്രി
കൈവശം ഉള്ള ഭൂമിയുടെ നികുതി വാങ്ങാതിരിക്കാന്‍ ഒരു തടസ്സവും നിലനില്‍ക്കുന്നില്ല.

പത്തനംതിട്ട | സര്‍വേ നടപടികള്‍ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ യാതൊരു തടസ്സവും പാടില്ലെന്ന് മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് വിഷന്‍ ആന്‍ഡ് മിഷന്‍ 2021-26 ന്റെ ഭാഗമായി ചേര്‍ന്ന പത്തനംതിട്ട, കാസര്‍കോട് ജില്ലകളുടെ നാലാമത് റവന്യൂ അസംബ്ലിയില്‍ എം എല്‍ എമാരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സര്‍വേ പ്രകാരം ആധാരത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭൂമി ഉണ്ടെങ്കില്‍, അധികരിച്ച ഭൂമി സംബന്ധിച്ച് നിയമനിര്‍മ്മാണം ആവശ്യമാണ്. എന്നാല്‍ കൈവശം ഉള്ള ഭൂമിയുടെ നികുതി വാങ്ങാതിരിക്കാന്‍ ഒരു തടസ്സവും നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
അസംബ്ലിയില്‍ രണ്ട് ജില്ലകളിലെയും മുഴുവന്‍ എം എല്‍ എമാരും പങ്കെടുത്തു. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍, സര്‍വേ ഡയറക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ യോഗം ചേര്‍ന്ന് അതത് സമയങ്ങളില്‍ പട്ടയപ്രശ്നത്തില്‍ ഇടപെടുമെന്നും ആവശ്യമായ ഘട്ടത്തില്‍ താന്‍ നേരിട്ടെത്തുമെന്നും മന്ത്രി അറിയിച്ചു.