Kerala
ഇപ്പോഴും എല്‍ ഡി എഫിനൊപ്പം; ഈ പോക്കാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ കൂടുതല്‍ ജയിക്കില്ല: പി വി അന്‍വര്‍
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ തിങ്കാളാഴ്ച സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറം | എല്‍ ഡി എഫ് വിട്ടുവെന്ന് താന്‍ മനസ്സു കൊണ്ട് പറഞ്ഞിട്ടില്ലെന്ന് പിവി അന്‍വര്‍. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹില്‍ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ ഈ കാര്യം വ്യക്തമാക്കിയത്.
എല്‍ഡിഎഫിനൊപ്പാമാണ് താന്‍, എല്‍ഡിഎഫ് വിട്ടെന്ന് മനസ് കൊണ്ട് പറഞ്ഞിട്ടില്ല.വാ കൊണ്ട് അറിയാതെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്നും അന്‍വര്‍ പറഞ്ഞു. എന്നാല്‍ ഈ രീതിയിലാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നതെങ്കില്‍ 2026ലെ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാര്‍ഥികളുണ്ടാകും.ഇടതുമുന്നണിക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 20-25 സീറ്റുകള്‍ കിട്ടുന്ന സാഹചര്യമേ ഉണ്ടാവുകയുള്ളു എന്നും അന്‍വര്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ തിങ്കളാഴ്ച സമീപിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യറിയില്‍ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു.