Connect with us

house surgeon

സ്‌റ്റൈപെന്‍ഡ് വൈകുന്നു; കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ സമരത്തിലേക്ക്

ഹൗസ് സര്‍ജന്‍മാര്‍ തുടര്‍ച്ചയായി 36 മണിക്കൂറിലധികം ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നു

Published

|

Last Updated

കോഴിക്കോട് | സമയത്തിന് സ്‌റ്റൈപെന്‍ഡ് ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ സമരത്തിലേക്ക്.

തുടര്‍ച്ചയായി 36 മണിക്കൂറിലധികമാണ് തങ്ങള്‍ ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നതെന്ന് ഹൗസ് സര്‍ജന്‍മാര്‍ പറയുന്നു. മറ്റ് ജീവനക്കാരുടെ പണി കൂടി ഹൗസ് സര്‍ജന്‍മാര്‍ ചെയ്യേണ്ടി വരുന്നതാണ് ഹൗസ് സര്‍ജന്‍മാരെ പ്രതിസന്ധിയാലാക്കുന്നത്. ദിവസം രണ്ടുമണിക്കൂര്‍ മാത്രമാണ് ഹൗസ് സര്‍ജന്‍മാര്‍ ഉറങ്ങുന്നത്.

ക്ഷങ്ങള്‍ വായ്പയെടുത്തു പഠനം നടത്തുന്നവര്‍ക്ക് കിട്ടുന്ന സ്‌റ്റൈപെന്‍ഡ് വീട്ടിലേക്ക് അയച്ചുകൊടുക്കേണ്ടതുണ്ട്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാലാണ് സമരത്തിലേക്കുനീങ്ങേണ്ടിവന്നതെന്ന് ഹൗസ് സര്‍ജന്‍മാര്‍ പറയുന്നു.

---- facebook comment plugin here -----

Latest