Business
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
യുഎസ് ഡിസംബറിലെ പണപ്പെരുപ്പ കണക്ക് ഇന്ന് പുറത്ത് വിട്ടേക്കും
മുംബൈ| ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. മുന്‍നിര സൂചികകളായ ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും വ്യാപാരം പുനരാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നേട്ടത്തോടെയാണ് മുന്നേറുന്നത്. സെന്‍സെക്സ് 92.98 പോയിന്റ് ഉയര്‍ന്ന് 60,198.48 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയില്‍ 30 ഓഹരികള്‍ മുന്നേറുകയും 19 ഓഹരികള്‍ ഇടിയുകയും ചെയ്തിട്ടുണ്ട്.
നിഫ്റ്റിയില്‍ എച്ച്സിഎല്‍ ടെക്നോളജീസ്, ടൈറ്റന്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ബിപിസിഎല്‍, ദിവീസ് ലബോറട്ടറീസ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി. മുന്‍നിര ഐടി സ്ഥാപനങ്ങളായ ഇന്‍ഫോസിസ് ലിമിറ്റഡും എച്ച്‌സിഎല്‍ ടെക്‌നോളജീസ് ലിമിറ്റഡും യഥാക്രമം 0.7 ശതമാനം, 1.5 ശതമാനം വീതം ഉയര്‍ന്നു. ഐടി ഓഹരികള്‍ മൊത്തത്തില്‍ 0.72 ശതമാനം ഉയര്‍ന്നു. യുഎസ് ഡിസംബറിലെ പണപ്പെരുപ്പ കണക്ക് ഇന്ന് പുറത്ത് വിട്ടേക്കും. പണപ്പെരുപ്പം 7.1 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറയുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.