Connect with us

National

വയറിന് സുഖമില്ല; ഡൽഹി യാത്ര റദ്ദാക്കി ഡി കെ ശിവകുമാർ

മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും ശിവകുമാർ

Published

|

Last Updated

ബംഗളൂരു | കർണാടകയിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കവെ ഡൽഹി യാത്ര റദ്ദാക്കി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ. എനിക്ക് വയറിൽ അണുബാധയുണ്ടെന്നും അതിനാൽ ഇന്ന് ഡൽഹിയിലേക്ക് പോകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡി കെ ഇന്ന് രാത്രി ഡൽഹിയിലെത്തുമെന്നാണ് നേരത്ത അറിയിച്ചിരുന്നത്.

മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും ശിവകുമാർ വ്യക്തമാക്കി. 135 കോൺഗ്രസ് എംഎൽഎമാരാണുള്ളത്. എനിക്ക് എംഎൽഎമാരില്ല. ഞാൻ തീരുമാനം പാർട്ടി ഹൈക്കമാൻഡിന് വിട്ടു – അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കുന്നത്. സിദ്ദരാമയ്യ നേരത്തെ തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കോൺഗ്രസ് നിരീക്ഷകരും ഡൽഹിയിലുണ്ട്.

Latest