Connect with us

Kasargod

കാസർകോട്ട് റെയിൽ പാളത്തിൽ കല്ലും ക്ലോസറ്റും

കോയമ്പത്തൂർ- മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിലാണ് ഇത് പെട്ടത്.

Published

|

Last Updated

കാസർകോട് | റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോട്ടിക്കുളത്ത് ആണ് സംഭവം. കോയമ്പത്തൂർ- മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിലാണ് ഇത് പെട്ടത്.

ഉടനെ അദ്ദേഹം റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. മേൽപ്പറമ്പ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കല്ലും ക്ലോസറ്റ് കഷണവും ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട്ടും അയൽ ജില്ലയായ കണ്ണൂരിലും മൂന്ന് പ്രാവശ്യം ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. അതിൽ ഇന്നലെ വന്ദേഭാരതിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ജനൽച്ചില്ല് പൊട്ടിയിരുന്നു.