Connect with us

National

ചെന്നൈയില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനല്‍ തകര്‍ന്നു

സംഭവത്തില്‍ അറകോണം റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Published

|

Last Updated

ചെന്നൈ   | തമിഴ്‌നാട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനുനേരെ കല്ലേറ്. കഴിഞ്ഞ ദിവസം ചെന്നൈക്കടുത്ത അറകോണത്തിന് സമീപംവെച്ചാണ് അജ്ഞാതര്‍ അക്രമം നടത്തിയത് .

മൈസൂരുവില്‍നിന്ന് ചെന്നൈ എം ജി ആര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ട്രെയിനിനു നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറ് നടന്നത്.

സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെങ്കിലും സി 8 കോച്ചിന്റെ ജനല്‍ തകര്‍ന്നു. സംഭവത്തില്‍ അറകോണം റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Latest