Kerala
തൃശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ഒരാള്‍ കസ്റ്റഡിയില്‍
മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയതെന്ന് ആര്‍പിഎഫ് അറിയിച്ചു.

തൃശൂര്‍|തൃശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ 9.25 നാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ സി2, സി4 കോച്ചുകളുടെ ചില്ല് പൊട്ടിപ്പോയി. സംഭവത്തില്‍ പ്രതിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയതെന്ന് ആര്‍പിഎഫ് അറിയിച്ചു. മുമ്പും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
---- facebook comment plugin here -----