Connect with us

Kannur

കണ്ണൂരിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്

സംഭവത്തിൽ ട്രെയിനിൻ്റെ ജനൽ ചില്ല് പൊട്ടി

Published

|

Last Updated

കണ്ണൂർ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറ്. കണ്ണൂർ ജില്ലയിലെ വളപട്ടണത്തിന് അടുത്ത് വെച്ചാണ് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായത്.

ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടാകുന്നത്. നേരത്തെ തിരൂരിൽ വെച്ചായിരുന്നു കല്ലേറ് ഉണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷം 3.27ന് വളപട്ടണത്തിനടുത്ത് വെച്ചാണ് കല്ലേറുണ്ടായത്.

സംഭവത്തിൽ ട്രെയിനിൻ്റെ ജനൽ ചില്ല് പൊട്ടി.  പരാതിയെ തുടർന്ന് ട്രെയിനിൽ പരിശോധന നടത്തി. സംഭവ സ്ഥലത്തും സി സി ടി വി ദൃഷ്യങ്ങൾ ഉപയോഗിച്ചും അന്വേഷണം ആരംഭിച്ചു.

നേരത്തെയും പലതവണ ട്രെയിനിന് നേരെ ആക്രമണങ്ങൾ ഉണ്ടായ പ്രദേശത്താണ് സംഭവം നടന്നത്. ആസൂത്രിത ആക്രമണോ എന്ന അനവേഷണം നടക്കുന്നുണ്ട്.

Latest