Kerala
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; പ്രതി പിടിയില്‍
കല്ലേറില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്

കണ്ണൂര്‍ | മാഹിയില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസി(32)നെയാണ് ആര്‍ പി എഫ് അറസ്റ്റ് ചെയ്തത്.
തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. ഇക്കഴിഞ്ഞ പതിനാറിന് 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. അതേസമയം ഇന്ന് കണ്ണൂരില്‍ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായി. രണ്ടുപേരെ ആര്‍പിഎഫ് പിടികൂടി
---- facebook comment plugin here -----