National
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗ്ഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്
പിന്നില്‍ ടിഡിപിയെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ്

അമരാവതി | തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗ്ഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ റോഡ് ഷോയിലാണ് ആക്രമം. ആള്‍ക്കൂട്ടത്തില്‍ നിന്ന് തെറ്റാലി കൊണ്ട് കല്ലെറിയുകയായിരുന്നു.
കല്ലേറില്‍ ജഗ്ഗന്‍ മോഹന്‍ റെഡ്ഡിയുടെ തലക്ക് പരിക്കേറ്റു. എന്നാല്‍ മുറിവ് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കല്ലേറിന് പിന്നില്‍ ടി ഡി പി യാണെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു.
---- facebook comment plugin here -----