Connect with us

National

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറ്

ബിജെപി സ്ഥാനാര്‍ഥി സമാധാനപരമായ വോട്ടെടുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്

Published

|

Last Updated

കൊല്‍ക്കത്ത| ബംഗാളില്‍ വോട്ടെടുപ്പിനിടെ പലയിടത്തായി സംഘര്‍ഷം. പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ ബൂത്തിലെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് നേരെ കല്ലേറുണ്ടായി. ഝാര്‍ഗ്രാമിലെ ബിജെപി സ്ഥാനാര്‍ഥി പ്രണത് ടുഡുവിന് നേരെയാണ് കല്ലേറുണ്ടായത്.

ബൂത്തിലേക്ക് എത്തിയ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതായും ഇഷ്ടിക ഉപയോഗിച്ച് വാഹനത്തിന് നേരെ എറിഞ്ഞതായും പ്രണത് ആരോപിച്ചു. കല്ലേറില്‍ പ്രണതിന്റെ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി യും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
എന്നാല്‍ പ്രണതിന്റെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. സമാധാനപരമായ വോട്ടെടുപ്പ് തകര്‍ക്കാനാണ് പ്രണത് ശ്രമിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ആരോപിച്ചു.

ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്സര്‍വറാണെന്ന് അവകാശപ്പെട്ട് പോളിങ്ങ് ബൂത്തിലെത്തിയ വ്യക്തി ബിജെപിക്ക് വോട്ട് പതിയുന്ന മൂന്നാം നമ്പര്‍ ബട്ടണ്‍ അമര്‍ത്താന്‍ ആവശ്യപ്പെട്ടതായി പരാതി. ബംഗാളിലെ ഘാട്ടല്‍ മണ്ഡലത്തിലാണ് സംഭവം. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Latest