National
ഉവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ കല്ലേറ്
വീടിന് നേരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ഇതെന്ന് ഒവൈസി ആരോപിച്ചു.

ന്യൂഡല്‍ഹി|എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ കല്ലേറ്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകീട്ട് 5.30നാണ് ഡല്‍ഹിയിലെ അശോക റോഡിലെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം.
ഇന്നലെ രാത്രി 11.30നാണ് താന്‍ വീട്ടിലെത്തുന്നത്. അപ്പോഴാണ് ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കാണപ്പെടുന്നതെന്ന് ഉവൈസി പറഞ്ഞു. തന്റെ സഹായിയാണ് അജ്ഞാത സംഘം വീടിന് നേരെ അക്രമം അഴിച്ചുവിട്ട കാര്യം പറഞ്ഞതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. വീടിന് നേരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് എഐഎംഐഎം നേതാവ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ഉവൈസിയുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് പ്രതികരിച്ചു.