Kerala
തലശേരിയില്‍ ട്രെയിനിന് നേരെ കല്ലേറ്; രണ്ട് പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ട്രെയിന്‍ തലശേരി സ്റ്റേഷനിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്.

കണ്ണൂര്‍ | തലശേരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് നേരെ കല്ലേറ്. ഏറനാട് എക്സ്പ്രസിന് നേരെയാണ് ഇന്ന് രാവിലെ 10.20ഓടെ കല്ലേറുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ട്രെയിന്‍ തലശേരി സ്റ്റേഷനിലെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ട്രെയിനില്‍ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ മറ്റേയാള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്നും ഇത് അബദ്ധത്തില്‍ ട്രെയിനില്‍ കൊള്ളുകയായിരുന്നെന്നാണ് പ്രാഥമിക വിവരം
---- facebook comment plugin here -----