Connect with us

National

ഫ്‌ളാഗ് ഓഫ് ചെയ്യും മുന്‍പ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്

സംഭവത്തില്‍ ട്രെയിനിന്റെ രണ്ട് ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

Published

|

Last Updated

അമരാവതി| വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുനേരെ കല്ലേറ്. തെലങ്കാനയിലെ സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയില്‍ സര്‍വീസ് നടത്താനായി തയാറായിരിക്കുന്ന ട്രെയിനാണിത്. സംഭവത്തില്‍ ട്രെയിനിന്റെ രണ്ട് ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ജനുവരി 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന ട്രെയിനാണിത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) പ്രതികളെ തിരിച്ചറിഞ്ഞതായും പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായും ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

 

 

Latest