Kerala
വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ഒരാള്‍ പിടിയില്‍
തിങ്കളാഴ്ച രാവിലെ 11 ഓടെ തിക്കോടിക്കും നന്ദി ബസാറിനുമിടയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറുണ്ടായത്

കോഴിക്കോട് | തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. ഹിന്ദി സംസാരിക്കുന്ന ചന്ദ്രു എന്നയാളെയാണ് വെള്ളറക്കാടുനിന്നും പിടികൂടിയത്.മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് കുതിരവട്ടത്തുള്ള സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
തിങ്കളാഴ്ച രാവിലെ 11 ഓടെ തിക്കോടിക്കും നന്ദി ബസാറിനുമിടയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറുണ്ടായത്. ആക്രമണത്തില്‍ മുന്‍വശത്തും പിന്‍വശത്തുമുള്ള രണ്ട് ഗ്ലാസ് പാനലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല.