k rail protest
ചോറ്റാനിക്കരയിലും ആറ്റിങ്ങലിലും കല്ലുകള്‍ പിഴുതെറിഞ്ഞു
കോണ്‍ഗ്രസും ബി ജെ പിയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്
തിരുവനന്തപുരം | കെ റെയില്‍ സര്‍വേ കല്ലിടലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുന്നു. എറണാകുളം ചോറ്റാനിക്കരയിലും തിരുവനന്തപുരം ആറ്റിങ്ങലിലും കല്ലുകള്‍ പിഴുതെറിഞ്ഞു. ചോറ്റാനിക്കരയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേ നേതൃത്വത്തിലും ആറ്റിങ്ങലില്‍ ബി ജെ പിയുടെ നേതൃത്വത്തിലുമാണ് പ്രതിഷേധം.
എറണാകുളം ഡി സി സിയുടെ നേതൃത്വത്തിലാണ് ചോറ്റാനിക്കരയില്‍ സംഘടിച്ചെത്തിയവര്‍ കല്ലുകള്‍ പിഴുതുമാറ്റി കുളത്തിലെറിയുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് എത്തിയിട്ടുള്ളത്. ഒരു കാരണവശാലും അതിരടയാള കല്ല് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പറഞ്ഞു.
ആറ്റിങ്ങലിലെ ബി ജെ പി പ്രതിഷേധത്തിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കി. പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാറിന് ജപ്പാന്‍ കമ്പനിയില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് ഫണ്ട് ലഭിച്ചത്. ഇതിന്റെ പ്രത്യുപകാരമായാണ് ഇപ്പോഴത്തെ കല്ലിടല്‍. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.