Connect with us

kylian mbappe'

അഭ്യൂഹങ്ങള്‍ക്ക് വിരാമം; പി എസ് ജി ടീമിനൊപ്പം വീണ്ടും ചേര്‍ന്ന് എംബാപ്പെ

ക്ലബിനൊപ്പം ചേര്‍ന്ന് കളിക്കുമെന്നും അടുത്ത വേനല്‍ക്കാലത്ത് കരാര്‍ അവസാനിക്കുന്ന അവസരത്തില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ് വിടില്ലെന്നും എംബാപ്പെ ഉറപ്പുനല്‍കി.

Published

|

Last Updated

പാരീസ് | കരാറുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കിടെ ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുത്ത് പാരീസ് സെയ്ന്റ് ജര്‍മൈന്‍ (പി എസ് ജി) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. രണ്ടാഴ്ച താരം പരിശീലനത്തില്‍ പങ്കെടുത്തിരുന്നില്ല. ശനിയാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊടുവിലാണ് അദ്ദേഹം പി എസ് ജിയിലുണ്ടാകുമെന്ന് ഉറപ്പായത്.

ക്ലബിനൊപ്പം ചേര്‍ന്ന് കളിക്കുമെന്നും അടുത്ത വേനല്‍ക്കാലത്ത് കരാര്‍ അവസാനിക്കുന്ന അവസരത്തില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ് വിടില്ലെന്നും എംബാപ്പെ ഉറപ്പുനല്‍കി. ഇതോടെ 2023- 24 സീസണില്‍ പി എസ് ജി ജഴ്‌സിയണിഞ്ഞ് പാര്‍ക് ഡെസ് പ്രിന്‍സസില്‍ എംബാപെയുണ്ടാകും. ഇപ്രാവശ്യത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോ സമയത്ത് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് അദ്ദേഹത്തെ സമീപിക്കില്ല.

എംബാപെയുടെ പ്രതിജ്ഞാബദ്ധത സംബന്ധിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പി എസ് ജി പ്രസിഡന്റ് നാസര്‍ അല്‍ ഖിലൈഫി ടീമംഗങ്ങളെ ബോധ്യപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്, കഴിഞ്ഞ ദിവസം ലീഗ് വണ്ണിലെ പ്രാരംഭ മത്സരത്തില്‍ എംബാപ്പെ കളിച്ചിരുന്നില്ല. കാഴ്ചക്കാരനായി പാര്‍ക് ഡെസ് പ്രിന്‍സസ്സില്‍ അദ്ദേഹം നിലകൊള്ളുകയായിരുന്നു. ലോറിയന്റുമായുള്ള ഈ മത്സരത്തില്‍ പി എസ് ജി ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയിരുന്നു.

Latest