Connect with us

Kozhikode

ക്രിമിനൽ കലക്ടറെ മാറ്റിനിർത്തുക: മർകസ് പൂർവ വിദ്യാർഥി കൂട്ടായ്മ

പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ആലപ്പുഴ കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുവാനും പ്രമുഖ മാധ്യമ രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

Published

|

Last Updated

കോഴിക്കോട് | മർക്കസ് പൂർവ്വ വിദ്യാർത്ഥിയും സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫുമായിരുന്ന കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടിയിൽ മർകസ് പൂർവവിദ്യാർത്ഥി കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു. നീതി നിഷേധത്തിന്റെ നേരടയാളമായി ജനകീയ സർക്കാർ എന്നറിയപ്പെടുന്ന ഇടതുപക്ഷ സർക്കാർ മാറുന്നത് ഖേദകരമാണ്. ക്രിമിനൽ കലക്ടറെ മാറ്റിനിർത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന്റെ ജനകീയ മുഖം വികൃതമാകുമെന്നും മർക്കസ് അലുമ്നെെ സെൻട്രൽ കമ്മിറ്റി ക്യാബിനറ്റ് അഭിപ്രായപ്പെട്ടു.

പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ആലപ്പുഴ കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുവാനും പ്രമുഖ മാധ്യമ രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. കെ എം ബഷീർ കൊല്ലപ്പെട്ട ഓഗസ്റ്റ് 3ന് ഒരു ലക്ഷത്തോളം വരുന്ന മർക്കസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങളുടെ വീടുകളിൽ പ്രതിഷേധ സൂചകമായി “ബ്ലാക്ക് ഡേ” ആയി ആചരിക്കുവാനും തീരുമാനിച്ചു. ഓൺലൈനിലും,ഓഫ് ലൈനുമായി മർകസ് അലുമിനിയുടെ കീഴിൽ വിവിധ സമരമുറകൾ തീരുമാനിച്ചിട്ടുണ്ട്.

മർകസ് അലുംനി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി ഉബൈദുള്ള സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് സാലിഹ് ജിഫ്രി,സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, സാദിഖ് കൽപള്ളി, മിസ്തഹ് മൂഴികൽ, സലാമുദ്ധീൻ, ഗഫൂർ ലത്തീഫി സംബന്ധിച്ചു.