Connect with us

National

കന്നിയാത്രയിൽ തന്നെ കുടുങ്ങി ഗംഗ വിലാസ്

ആഡംബര കപ്പൽ കുടുങ്ങിയത് വെള്ളം കുറഞ്ഞ ഭാഗത്ത്

Published

|

Last Updated

പാറ്റ്ന | കൊട്ടിഘോഷിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത ഗംഗ വിലാസ് ആദ്യയാത്രയിൽ തന്നെ  കുടുങ്ങി. ബിഹാറിലെ ചാപ്റയിലാണ് ഗംഗ വിലാസ് കുടുങ്ങിയത്. വെള്ളം കുറഞ്ഞ ഭാഗത്താണ് ക്രൂയിസ് കുടുങ്ങിയത്. മൂന്ന് ദിവസം മുമ്പാണ് ഗംഗ വിലാസ് സർവീസ് ആരംഭിച്ചത്.

ചെറുവള്ളങ്ങളിലെത്തിയ രക്ഷാ പ്രവർത്തകർ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണ്. ആഡംബര കപ്പൽ നീക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Latest