Connect with us

National

വൈക്കോൽ കത്തിക്കുന്നത് ഉടൻ തടയണം; ഡൽഹി മലിനീകരണ വിഷയത്തിൽ സുപ്രീം കോടതി

ഒറ്റ ഇരട്ട വാഹനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഡൽഹി സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡൽഹി | വായു മലിനീകരണത്തെ കുറിച്ചുള്ള വാദം കേൾക്കുന്നതിനിടെ ഒറ്റ ഇരട്ട വാഹനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഡൽഹി സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. അമിസ്‌ക്കസ് കൂറി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഒറ്റ, ഇരട്ട നിയമം മലിനീകരണം നിയന്ത്രിക്കാൻ സഹായിക്കില്ലെന്ന് സുപ്രീകോടതി വിലയിരുത്തി.

സുപ്രീകോടതി മുന്നോട്ട് വച്ച ആശയം സർക്കാരിനു വേണ്ടരീതിയിൽ നടപ്പിലാക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് സജ്ജയ് കൗൾ അധ്യക്ഷനായ ബെഞ്ച്, വൈക്കോൽ കത്തിക്കുന്നത് പൂർണമായും നിർത്തിവെക്കണമെന്ന് നിർദ്ദേശിച്ചു. ഇതിനായി അടിയന്തര നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെട്ടു.

ഡൽഹിയിലെ മലിനീകരണതോത് നിർബദ്ധമായും കുറയണമെന്നും ഇത് നേടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരായി
പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം കർഷകരുടെ ആവശ്യങ്ങൾക്ക് പ്രധമ പരിഗണന നൽകി അവരും ഉത്തരവാദിത്വത്തോടെ നിലകൊള്ളണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ആളുകളുടെ പ്രാർത്ഥനയുടെ ഫലമായാവാം നേരിയ മഴ പെയ്തതും,വായു ഗുണനിലവാര സൂചിക അൽപ്പമെങ്കിലും മെച്ചപ്പെട്ടതെന്നും കോടതി വിലയിരുത്തി.

ഡൽഹിയിലെ മലിനീകരണം സംബന്ധിച്ച വിഷയത്തിൽ നവംബർ 21 ന് വീണ്ടും ഹർജി പരിഗണിക്കും.

---- facebook comment plugin here -----

Latest